|    Nov 15 Thu, 2018 5:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോള്‍വേട്ടയില്‍ യൂറോപ്പിലെ താരം മെസ്സിയല്ല; അര്‍ജന്റൈന്‍ താരം സാലാ

Published : 9th November 2018 | Posted By: kasim kzm

പാരിസ്: ഗോള്‍വേട്ടയില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരങ്ങളായ മെസി, അഗ്യൂറോ, ഇകാര്‍ഡി, ഡിബാല എന്നീ സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി അര്‍ജന്റീനയില്‍ നിന്നും ഇരുപത്തിയെട്ടുകാരന്‍ എമിലിയാനോ സാലാ. ഫ്രഞ്ച് ക്ലബ് നാന്റസിന്റെ താരമാണ് എമിലിയാനോ സാലാ.
ഫ്രഞ്ച് ലീഗില്‍ ഇതുവരെ പത്തു ഗോളുകള്‍ നേടിക്കഴിഞ്ഞ താരം ലീഗ് ടോപ് സ്‌കോറര്‍മാരില്‍ എംബാപ്പെക്കു പിന്നില്‍ രണ്ടാംസ്ഥാനത്താണ്. സൂപ്പര്‍താരം നെയ്മര്‍ സലായുടെ പുറകില്‍ മൂന്നാമതാണ്. മെസി, അഗ്യൂറോ എന്നിവര്‍ ലീഗില്‍ നേടിയതിനേക്കാള്‍ മൂന്നു ഗോളുകള്‍ അധികം നേടിയിട്ടുള്ള സലാ ഇകാര്‍ഡിയേക്കാള്‍ നാലു ഗോളുകള്‍ അധികം നേടിയിട്ടുണ്ട്.
എമിലിയാനോ സലായുടെ ഫോമിന്റെ പിന്‍ബലത്തില്‍ ലീഗ് വണില്‍ പത്താം സ്ഥാനത്താണ് നാന്റസ്. ഇരുപത്തിയെട്ടുകാരനായ എമിലിയാനോക്ക് ഇതുവരെ അര്‍ജന്റീനിയന്‍ ടീമില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തകര്‍പ്പന്‍ ഫോം താരം നിലനിര്‍ത്തുകയാണെങ്കില്‍ അടുത്ത മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം പിടിക്കാന്‍ താരത്തിനു കഴിയും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss