|    Jul 23 Mon, 2018 12:02 am
FLASH NEWS
Home   >  Sports  >  Football  >  

ഗോള്‍വല നിറച്ച് പിഎസ്ജി

Published : 9th September 2017 | Posted By: ev sports


മെറ്റ്‌സ്: ഫ്രഞ്ച് ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന സൂപ്പര്‍ ക്ലബ്ബ് പിഎസ്ജിക്ക് നാല് ഗോള്‍ ജയം. കുഞ്ഞന്‍ ക്ലബ്ബായ മെറ്റ്‌സിന്റെ ഒരു ഗോളിനെതിരേ അഞ്ച് ഗോളുകള്‍ വലയില്‍ നിറച്ചാണ് പിഎസ്ജി അഞ്ചാം തുടര്‍ജയം രചിച്ചത്. പരാജയമറിയാത്ത പിഎസ്ജിയാണ് 15 പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 31ാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ എഡിസണ്‍ കവാനി പിഎസ്ജിയുടെ അക്കൗണ്ട് തുറന്നപ്പോള്‍ ആറു മിനിറ്റിനകം തിരിച്ചടിച്ച് മെറ്റ്‌സ് കരുത്തുകാട്ടി. ഫോര്‍വേഡ് ഇമ്മാനുവേല്‍ റിവീറെ ആയിരുന്നു സമനില ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് 56ാം മിനിറ്റില്‍ ട്രിപ്പിങ് കാരണം മെറ്റ്‌സിന്റെ അസ്സോ എകോറ്റോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഡിഫന്‍സ് നിരയില്‍ വിള്ളല്‍ വീണതോടെ എംബാപ്പെ (69), നെയ്മര്‍ (69), എഡിസണ്‍ കവാനി (75), ലുകാസ് (87) എന്നിവര്‍ പിഎസ്ജിയുടെ ഗോള്‍ പട്ടിക ഉയര്‍ത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss