|    Oct 20 Fri, 2017 9:53 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോള്‍മഴ പെയ്യിച്ച് നാപ്പോളി ; അടിച്ചത് 17 ഗോളുകള്‍

Published : 14th July 2017 | Posted By: fsq

 

റോം: ഫുട്‌ബോള്‍ ചരിത്രത്തിലെ ഗോള്‍ മഴ പെയ്ത മല്‍സരം എന്ന വിശേഷണം ഏറ്റവും കൂടുതല്‍ അനിയോജ്യമായ മല്‍സരം ചിലപ്പോള്‍ ഇതായിരിക്കും. ഇറ്റലിയുടെ ഫുട്‌ബോള്‍ക്ലബുകളായ നാപ്പോളിയും ബാസ അനൗനിയയും തമ്മില്‍ ഏറ്റുമുട്ടിയ മല്‍സരത്തിലാണ് റെക്കോഡ് ഗോള്‍ നേട്ടത്തോടെ നാപ്പോളി വിജയിച്ചത്. അനൗനിയുടെ താരങ്ങള്‍ കാഴ്ചക്കാരി മാത്രം ഒതുങ്ങിയ മല്‍സരത്തില്‍ എതിരില്ലാത്ത 17 ഗോളുകള്‍ക്കാണ് നാപ്പോളി വിജയം പിടിച്ചെടുത്തത്. തൊട്ടതെല്ലാം നാപ്പോളി താരങ്ങള്‍ ഗോളാക്കി മാറ്റിയപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് അതൊരു ചരിത്ര സംഭവമായി. നാപ്പോളിയുടെ താരങ്ങളില്‍ കൂടുതല്‍ അപകടകാരിയായത് ബെല്‍ജിയം താരമായ ഡ്രെയ്‌സ് മെര്‍റ്റെന്‍സാണ്. ആറ് തവണയാണ് മെര്‍റ്റന്‍ അനൗനി ഗോള്‍പോസ്റ്റിനുള്ളില്‍ പന്തെത്തിച്ചത്. സഹതാരം അരാകാഡ്യൂസ് മിലിക് ഹാട്രിക് നേടിയപ്പോള്‍ ലോറെന്‍സൊ ഇന്‍സൈനും ഇമ്മാനുവെല്‍ ഗിയേര്‍ച്ചനിയും ഇരട്ടഗോളുകളും നേടി. മാര്‍ക്കൊ റോഗ്, ലിയാന്‍ഡ്രൊ പവൊലേറ്റി, നിക്കോള്‍ മാക്‌സിമോവിക്, അലന്‍ എന്നിവരും നാപ്പോളിക്കായി ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ 10ഉും രണ്ടാം പകുതിയില്‍ ഏഴും ഗോളുകളാണ് നാപ്പോളി അടിച്ചെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക