|    Mar 26 Sun, 2017 1:18 am
FLASH NEWS

ഗോള്‍മഴയില്‍ ആറാടി ലിവര്‍പൂളും ബാഴ്‌സലോണയും

Published : 4th December 2015 | Posted By: swapna en

മാഡ്രിഡ്/ ലണ്ടന്‍: കാപിറ്റല്‍ വ ണ്‍ കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളും കിങ്‌സ് കപ്പില്‍ ബാഴ്‌സലോണയും ഗോള്‍മഴയില്‍ ആറാടി അടുത്ത റൗണ്ടിലേക്ക് കുതിച്ചു. ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ 6-1നു സതാംപ്റ്റനെ മുക്കിയപ്പോള്‍ അവസാന 32ല്‍ ബാഴ്‌സ 6-1നു വില്ലാനോവെന്‍സിനെ തകര്‍ത്തു. മറ്റൊരു കളിയില്‍ റയ ല്‍ മാഡ്രിഡ് 3-1നു കാഡിസിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നു.ഡിവോക് ഒറിജിയുടെ ഹാട്രിക്കും ഡാനിയേല്‍ സ്റ്റുറിഡ്ജിന്റെ ഇരട്ടഗോളുമാണ് സതാംപ്റ്റനെതിരേ ലിവര്‍പൂളിനെ വമ്പന്‍ ജയത്തിലേക്കു നയിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ലിവര്‍പൂളിന്റെ ഗം ഭീര തിരിച്ചുവരവ്. അതേസമയം, പ്രമുഖ താരങ്ങളില്ലാതെയിറങ്ങിയ ബാഴ്‌സയ്ക്കായി സാന്‍ഡ്രോ റമിരെസ് ഹാട്രിക്കോടെ കസറി. കാഡിസിനെതിരേ ഇരട്ടഗോള്‍ നേടിയ ഇസ്‌കോയാണ് റയലിന്റെ വിജയശില്‍പ്പി.

(Visited 59 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക