|    May 27 Sat, 2017 2:19 am
FLASH NEWS

ഗോള്‍മഴയില്‍ ആറാടി ബയേണ്‍ മ്യൂണിക്ക് തുടങ്ങി

Published : 28th August 2016 | Posted By: SMR

ബെര്‍ലിന്‍: തുടര്‍ച്ചയായ അ ഞ്ചാം കിരീടം തേടിയിറങ്ങിയ ബയേണ്‍ മ്യൂണിക്ക് ഗോള്‍മഴയി ല്‍ ആറാടി ജര്‍മന്‍ ലീഗിലെ (ബു ണ്ടസ് ലിഗ) തുടക്കം ഗംഭീരമാ ക്കി. ഉദ്ഘാടനമല്‍സരത്തില്‍ മുന്‍ ജേതാക്കള്‍ കൂടിയായ വെര്‍ഡര്‍ ബ്രെമനെ ബയേണ്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കു മുക്കുകയായിരുന്നു.
പോളണ്ട് ഗോളടിവീരന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക്കാണ് ബയേണിനു വന്‍ ജയം സമ്മാനിച്ചത്. 13, 46, 77 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് പ്രകടനം. സാബി അലോന്‍സോ (ഒമ്പതാം മിനിറ്റ്), ഫിലിപ്പ് ലാം (66), ഫ്രാങ്ക് റിബറി (73) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഹോംഗ്രൗണ്ടായ അലിയന്‍സ് അരീനയില്‍ നടന്ന മല്‍സരത്തില്‍ ആദ്യപകുതിയില്‍ 2-0 ന്റെ ലീഡുമായി കളംവിട്ട ബയേണ്‍ രണ്ടാംപകുതിയില്‍ നാലു ഗോളുകള്‍ അടിച്ചെടുത്ത് എതിരാളികളെ വാരിക്കളയുകയായിരുന്നു. പുതിയ കോച്ച് കാര്‍ ലോ ആന്‍സലോട്ടിക്കു കീഴില്‍ ബയേണിന്റെ ആദ്യ ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്.
പുതിയ സീസണില്‍ ബയേണിനായി ലെവന്‍ഡോവ്‌സ്‌കിയുടെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക് കൂടിയാണിത്. കഴിഞ്ഞയാ ഴ്ച നടന്ന ജര്‍മന്‍ കപ്പിന്റെ ആദ്യറൗണ്ടില്‍ ബയേണ്‍ 5-0ന് കാ ള്‍ സെയ്‌സ് ജെനയെ തുരത്തിയ മല്‍സരത്തിലും താരം ഹാട്രിക് കണ്ടെത്തിയിരുന്നു.
സ്‌പെയിനില്‍
സമനിലകളുടെ ദിനം
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടു മല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞു. ആദ്യ കളിയി ല്‍ റയല്‍ ബെറ്റിസ് ഡിപോര്‍ ട്ടീവോയുമായി ഗോള്‍രഹിത സമനില സമ്മതിച്ചു. രണ്ടാമത്തെ മല്‍സരത്തില്‍ എസ്പാന്യോളും മാലഗയും 2-2ന് പോയിന്റ് പങ്കിടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day