|    Jan 22 Sun, 2017 9:53 pm
FLASH NEWS

ഗോള്‍ഫിലും മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഗോള്‍ഫ് താരങ്ങളായ അനിര്‍ബന്‍ ലാഹിരി എസ്എസ്പി ചൗരസ്യ അതിഥി അശോക് എന്നിവര്‍ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
112 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിംപിക്‌സില്‍ ഗോള്‍ഫ് വീണ്ടും മല്‍സരയിനമാക്കുന്നത്. അന്താരാഷ്ട്ര ഗോള്‍ഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് അനിര്‍ബന്‍ ലാഹിരി എസ്എസ്പി ചൗരസ്യ എന്നിവരുടെ ഒളിംപിക്‌സ് പ്രവേശനം.
ജൂലൈ 11 ന് അന്താരാഷ്ട്ര ഗോള്‍ഫ് ഫെഡരേഷന്‍ നടത്തിയ റാങ്കിങ് പുനര്‍നിര്‍ണയത്തില്‍ ഇരുവരും 25, 24 സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നതാണ് ഒളിംപിക്‌സ് പ്രവേശനം സാധ്യമാക്കിയത്.
60 പേരടങ്ങുന്ന ഗോല്‍ഫ് മല്‍സരാര്‍ഥികകളില്‍ ആദ്യസ്ഥാനക്കാര്‍ കൂടിയാണ് ഇരുവരും. ഗോള്‍ഫ് വനിതാ വിഭാഗം മള്‍സരത്തിലാണ് അതിഥി അശോക് പങ്കെടുക്കുക. ലാഫിരിയുയെ രണ്ടാമത്തെ അന്തര്‍ദേശീയ കായിക മേളയാണ് ഒളിംപിക്‌സ് 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിലാണ് ഇതിനു മുന്‍പ് ലാഹിരി പങ്കെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക