|    Apr 23 Sun, 2017 10:50 am
FLASH NEWS

ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കൊല്ലത്ത്

Published : 2nd December 2016 | Posted By: SMR

കൊല്ലം: ഓള്‍കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മൂന്ന്, നാല് തിയ്യതികളില്‍ കൊല്ലം ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിവിധ ജില്ലകളില്‍ നിന്ന് 4000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള സൗഹൃദ പ്രതിനിധികളും സംബന്ധിക്കും.മൂന്നിന് രാവിലെ പത്തിന് അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി ബി ഗിരിരാജന്‍ പതാക ഉയര്‍ത്തും. 11.30ന് സംസ്ഥാന കൗണ്‍സില്‍ യോഗവും വൈകീട്ട്  മൂന്നിന് പുതിയ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.  നാലിന് രാവിലെ 7.30ന് സംഗീത പരിപാടികള്‍, 9.30ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ബി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 10.30ന് ബി ഗിരിരാജന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, മേയര്‍ വി രാജേന്ദ്രബാബു എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.11.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് റോയ് പാലത്ര അധ്യക്ഷത വഹിക്കും.ഉച്ചയ്ക്ക് 12ന് ഡയമണ്ട് ബിസിനസ് കേരളത്തില്‍ എന്ന വിഷയത്തില്‍ നിരുപ ഭട്ട്, ജോസ് ജോര്‍ജ് എന്നിവര്‍ ക്ലാസെടുക്കും.  വ്യാപാരികളെ ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ്ദാനം, ജീവനക്കാരെയും തൊഴിലാളികളെയും ആദരിക്കല്‍ എന്നിവയും സംഘടിപ്പിക്കും.സ്വാഗതസംഘം ചെയര്‍മാന്‍ എസ് അബ്ദുള്‍ നാസര്‍, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി പ്രേമാനന്ദ്, വൈസ് പ്രസിഡന്റ് സത്താര്‍ വാലേല്‍, സെക്രട്ടറി നവാസ് പുത്തന്‍വീട്, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശരവണശേഖര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day