|    Apr 30 Sun, 2017 12:38 pm
FLASH NEWS

ഗോള്‍ഡന്‍ ജൂബിലിയുടെ നിറവില്‍ നൂറുല്‍ ഇര്‍ഫാന്‍ അറബിക് കോളജ്

Published : 23rd November 2016 | Posted By: SMR

കുന്നത്തേരി: ഗോള്‍ഡന്‍ ജൂബിലിയുടെ നിറവില്‍ നൂറുല്‍ ഇര്‍ഫാന്‍ അറബിക് കോളജ്. ഇസ്‌ലാമിക പ്രബോധന പ്രചരണത്തിനായി അറേബ്യയില്‍നിന്നും ഇന്ത്യയില്‍ എത്തിയ സൂഫി കുടുംബത്തിലെ കണ്ണിയായിരുന്ന ശൈഖ് സയ്യിദ് മുഹമ്മദ് ഖാസിം തങ്ങളുടെ എട്ടാമത്തെ പൗത്രനായ അന്ത്രോത്ത് ദ്വീപില്‍ സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എ എ മുത്തുക്കോയ തങ്ങള്‍ 1955ല്‍ ജില്ലയിലെ ആലുവയ്ക്കടുത്ത് കുന്നത്തേരിയില്‍ സൂഫി പര്‍ണശാല സ്ഥാപിച്ചു. മതവിജ്ഞാന കേന്ദ്രങ്ങള്‍ നിരവധിയുണ്ടായായിരുന്നെങ്കിലും സൂഫിസത്തിന് പ്രത്യേക പരിഗണന നല്‍കി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മതകലാലയത്തിന്റെ അഭാവം പരിഹരിക്കുന്നതിന് 1967ലാണ് തങ്ങള്‍ തന്റെ പര്‍ണശാലയായ മഹഌറത്തുല്‍ ഖാദിരിയ്യയുടെ ചാരത്ത് സ്ഥാപിച്ച ആത്മീയവിദ്യാകേന്ദ്രമാണ് മദ്‌റസ നൂറുല്‍ ഇര്‍ഫാന്‍ അറബിക് കോളജ്.1967ല്‍ സ്ഥാപിച്ച കോളജിന്റെ പ്രവര്‍ത്തനം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ന് നൂറുല്‍ ഇര്‍ഫാന്‍ അറബിക് കോളജ് കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്ന പ്രധാന മതവിജ്ഞാന കേന്ദ്രമായി മാറി. രണ്ട് ഹിഫഌല്‍ ഖുര്‍ആന്‍ കോളജുകള്‍, അല്‍ഇര്‍ഫാന്‍ ബോര്‍ഡിങ് മദ്‌റസ, മതവിദ്യാഭ്യസത്തിനൊപ്പം സൗജന്യമായി പിജിതലം വരെ വിദ്യാഭ്യാസം നല്‍കപ്പെടുന്ന ദഅ്‌വ കോളജ്, സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നൂറുല്‍ ഇര്‍ഫാന്‍ മാസിക, നൂറുല്‍ ഇര്‍ഫാന്‍ ഓണ്‍ലൈന്‍ റേഡിയോയും ഉണ്ട്. ‘ദീന്‍ അറിയുന്ന സൂഫികളിലൂടെ’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന് ഇന്ത്യയിലെ അറിയപ്പെടുന്ന സൂഫി കേന്ദ്രങ്ങളായ അജ്മീര്‍ ശരീഫ്, ഡല്‍ഹി, നാഗൂര്‍ ശരീഫ്, ഗുല്‍ബര്‍ഗ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നിന്നും സൂഫി പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും. ഗോള്‍ഡന്‍ ജൂബിലിക്കൊപ്പം 50 ാം കുന്നത്തേരി മഖാം ഉറൂസിനും ഇന്ന് തുടക്കമാവും. 26ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി അഞ്ചാമത് സനദ് ദാനത്തില്‍ 40 യുവ പണ്ഡിതന്മാര്‍ക്ക് സനദ് നല്‍കും. ഇന്ന് ആരംഭിക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കും കുന്നത്തേരി മഖാം ഉറൂസും 28ന് സമാപിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day