|    Oct 19 Fri, 2018 12:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍തൂത്തുവാരി ലാ ലാ ലാന്‍ഡ്‌ലോസ്

Published : 10th January 2017 | Posted By: fsq

 

ആഞ്ചലസ്: ഹോളിവുഡ് പ്രസ് അസോസിയേഷന്‍ നല്‍കുന്ന 74ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ റൊമാന്റിക്   മ്യൂസിക്കല്‍ കോമഡിയായ ലാ ലാ ലാന്‍ഡ് ഏഴു പുരസ്‌കാരങ്ങള്‍ തൂത്തുവാരി. മ്യൂസിക്കല്‍, കോമഡി വിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ലാ ലാ ലാന്‍ഡിലെ അഭിനയത്തിന് റയാന്‍ ഗോസ്ലിങ് മികച്ച നടനും (കോമഡി, മ്യൂസിക്കല്‍) എമ്മ സ്‌റ്റോണ്‍ മികച്ച നടിക്കുമുള്ള (കോമഡി, മ്യൂസിക്കല്‍) പുരസ്‌കാരങ്ങള്‍ നേടി. സംഗീതജ്ഞന്റെയും നടിയുടെയും പ്രണയകഥ പറഞ്ഞ  ലാ ലാ ലാന്‍ഡ് സംവിധാനം ചെയ്ത ഡാമിയന്‍ ചാസെലാണ് മികച്ച സംവിധായകന്‍. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് ജസ്റ്റിന്‍ ഹുര്‍വിറ്റ്‌സും തിരക്കഥയ്ക്ക് ഡാമിയല്‍ ചാസലും അവാര്‍ഡുകള്‍ സ്വന്തമാക്കി. ബാരി ജെന്‍കിന്‍സ് സംവിധാനം ചെയ്ത മൂണ്‍ലൈറ്റാണ് മികച്ച ചിത്രം. പോള്‍ വെര്‍ഹോവന്റെ എല്ലെയാണ് മികച്ച വിദേശ ചിത്രം. മാഞ്ചസ്റ്റര്‍ ബൈ ദി സീയിലെ അഭിനയത്തിന് കാസി അഫഌക് മികച്ച നടനും (ഡ്രാമ) എല്ലെയിലെ അഭിനയത്തിന് ഇസബെല്ലെ ഹ്യൂപര്‍ട്ട് മികച്ച നടിക്കുമുള്ള (ഡ്രാമ) അവാര്‍ഡ് നേടി. മികച്ച സഹനടനായി ആരേണ്‍ ടെയ്‌ലര്‍ ജോണ്‍സനെയും സഹനടിയായി വയോള ഡേവിസിനെയും തിരഞ്ഞെടുത്തു. മികച്ച ഗാനമായി സിറ്റി ഓഫ് ലാന്‍ഡ് തിരഞ്ഞെടുത്തു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ജസ്റ്റിന്‍ ഹാര്‍വിന്‍സിന് ലഭിച്ചു. അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ‘സൂട്ടോപ്യ’ നേടി. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും ദേവ് പട്ടേലും ചടങ്ങിന്റെ അവതാരകരായെത്തി. ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നോമിനേഷന്‍ നേടിയെങ്കിലും അവസാന റൗണ്ടില്‍ പുറത്തായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss