|    Aug 21 Mon, 2017 3:49 pm
FLASH NEWS
Home   >  National   >  

ഗോരഖ്പൂര്‍ കൂട്ടമരണം: അന്വേഷണം പ്രഖ്യാപിച്ചു

Published : 13th August 2017 | Posted By: shadina sdna


ലഖ്‌നൗ: ഗോരഖ്പൂരിലെ ശിശുമരണത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘം മരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് യോഗി ആദിത്യ നാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗോരഖ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ഗോരഖ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചു.

അതേസമയം,മരിച്ച കുട്ടികളുടെ എണ്ണം 71 ആയി. സംഭവത്തില്‍ യു പി സര്‍ക്കാറിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശത്തെ തുടര്‍ന്ന് വന്‍ പോലിസ് സന്നാഹമാണ് ഒരുക്കിയത്. ക്രിമിനല്‍ കുറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും യോഗി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടിരൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക