|    Dec 14 Fri, 2018 9:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോരഖ്പൂര്‍ ശിശുമരണം: യോഗിയെ തള്ളി ഡോ. കഫീല്‍ഖാന്‍

Published : 28th August 2018 | Posted By: kasim kzm

ലഖ്‌നോ: 2017ല്‍ ഗോരഖ്പൂരില്‍ നവജാത ശിശുക്കള്‍ മരിച്ച കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംഭവത്തില്‍ കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കപ്പെട്ട ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ഖാന്‍. ആശുപത്രിയില്‍ ഓക്‌സിജന്റെ അപര്യാപ്തയുണ്ടായിരുന്നില്ലെന്ന യോഗിയുടെ വാദം തെറ്റാണെന്നു കഫീല്‍ഖാന്‍ പറഞ്ഞു.
അത്യാഹിതം മസ്തിഷ്‌ക ജ്വരം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. നവജാത ശിശുക്കളില്‍ ഈ രോഗം ഉണ്ടാവാറില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഡോ. കഫീല്‍ഖാന്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. നവജാത ശിശുക്കളുടെ വ്യാപക മരണം ഓക്‌സിജന്റെ അപര്യാപ്തത മൂലമല്ലെന്നുംമസ്തിഷ്‌ക ജ്വരം മൂലമാണെന്നും കഴിഞ്ഞ ദിവസം യോഗി ആതിഥ്യനാഥ് അവകാശപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss