|    Jun 22 Fri, 2018 1:19 pm
FLASH NEWS
Home   >  National   >  

ഗോരഖ്പൂര്‍ ദുരന്തം: മരണസംഖ്യ 71 ആയി

Published : 13th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനു കീഴിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 71 ആയി.  വാര്‍ഡിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് ഓക്‌സിജന്‍ നിലച്ചതിനെ തുടര്‍ന്ന് മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘം ഇന്ന് ആശുപത്രി സന്ദര്‍ശിക്കും.
അതേസമയം, കുട്ടികളുടെ മൃതദേഹത്തോട് അനാദവ് കാണിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിക്കുന്നില്ലെന്നാണ് ആരോപണം. ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമായാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്.
ആഗസ്ത് 7 മുതല്‍ ഇതുവരെ 66  കുഞ്ഞുങ്ങളാണ് വിവിധ വാര്‍ഡുകളിലായി മരിച്ചതെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 10, 11 തിയ്യതികളില്‍ മാത്രം 30 കുട്ടികളാണ് മരണപ്പെട്ടത്.
എന്നാല്‍, ഓക്‌സിജന്‍ ലഭ്യമല്ലാതിരുന്നതാണ് മരണകാരണമെന്ന വാദം സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും തള്ളി.  അതിനിടെ, ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തതായി സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി അശുതോഷ് ഠാണ്ഡന്‍ അറിയിച്ചു. സംഭവം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തേ തന്നെ സ്ഥാനം രാജിവച്ചിരുന്നുവെന്ന് ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss