|    Oct 19 Fri, 2018 6:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗോരഖ്പൂര്‍ : അനസ്തീസ്യ വിഭാഗം മുന്‍തലവന്‍ കീഴടങ്ങി

Published : 12th September 2017 | Posted By: fsq

 

ഗോരഖ്പൂര്‍ (യുപി): ഗോരഖ്പൂരില്‍ കൂട്ട ശിശുമരണം നടന്ന സംഭവത്തില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് അനസ്തീസ്യാ വിഭാഗം മുന്‍ തലവന്‍ ഡോ. സതീഷ് കോടതിയില്‍ കീഴടങ്ങി. ഗോരഖ്പൂരിലെ അഴിമതി വിരുദ്ധ കോടതിയില്‍ ഇന്നലെ വൈകീട്ടാണ് സതീഷ് കീഴടങ്ങിയത്. ഡോ. സതീഷ്, ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര, ഡോ. കഫീല്‍ ഖാന്‍, ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയ പുഷ്പ സെയില്‍സ് തുടങ്ങിയവര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ 30 ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പതു പേരില്‍ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss