|    Mar 25 Sat, 2017 5:19 pm
FLASH NEWS

ഗോരക്ഷാ സംഘങ്ങള്‍ക്കെതിരേ ഹരജി; ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ്

Published : 4th August 2016 | Posted By: SMR

അഹ്മദാബാദ്: ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും ഗോരക്ഷാ സംഘങ്ങള്‍ക്കെതിരായ നടപടിയും ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ഉനയില്‍ ദലിതുകളെ മര്‍ദ്ദിച്ചതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഗോരക്ഷകര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജിയില്‍ സപ്തംബര്‍ എട്ടിന് വാദം കേള്‍ക്കും. അംബേദ്കര്‍ കര്‍വാന്‍ നേതാവ് രത്‌ന വോറയാണ് ഹരജി സമര്‍പിച്ചത്.
ആഭ്യന്തരമന്ത്രാലയം അഡീഷനല്‍ ചീഫ് സെക്രട്ടറി, പഞ്ചായത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് വി പഞ്ചോളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചത്.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക