|    Mar 30 Thu, 2017 8:04 pm
FLASH NEWS

ഗോരക്ഷാ സംഘങ്ങള്‍ക്കെതിരേ തലസ്ഥാനത്ത് ഇടത്, ദലിത് റാലി

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗോരക്ഷകര്‍ക്കെതിരേ ഇടതുകക്ഷികളും ദലിത് സംഘടനകളും സംഘടിപ്പിച്ച റാലി കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി. ദലിതുകളെ ആക്രമിക്കുന്ന ഗോരക്ഷാ സംഘങ്ങള്‍ക്കെതിരേ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ കുറ്റപ്പെടുത്തി.
ഗോരക്ഷയുടെ പേരില്‍ ദലിതുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു. എന്തുകൊണ്ട് മോദി ഗോരക്ഷാ സംഘങ്ങളെ നിരോധിക്കുന്നില്ല? ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതാ അവകാശം എന്തുകൊണ്ട് ദലിതുകള്‍ക്ക് അനുവദിക്കുന്നില്ല. യെച്ചൂരി ചോദിച്ചു. വരുംദിവസങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും ദലിത് റാലി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, പരിപാടിയില്‍ സംബന്ധിച്ചു മടങ്ങിയ ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയെ അഹ്മദാബാദില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day