|    Jul 25 Tue, 2017 4:19 am
FLASH NEWS
Home   >  National   >  

ഗോരക്ഷാ പ്രവര്‍ത്തകര്‍ ദലിതരെ ആക്രമിച്ചത് സല്‍പ്രവര്‍ത്തിയെന്ന് ബിജെപി എംഎല്‍എ

Published : 1st August 2016 | Posted By: mi.ptk

bjp-mla_578506

ഹൈദരാബാദ്: ഗുജറാത്തിലെ ഉനയില്‍ ദലിതുകള്‍ക്ക് നേരെ ഗോ രക്ഷാസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെ ന്യായീകരിച്ച് ഹൈദരാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജ സിങ്. ഇത്തരം ആക്രമണങ്ങളിലൂടെ ദലിതുകളെ ശ്രേഷ്ഠമായ പാഠം പഠിപ്പിക്കുകയാണ് ഗോ രക്ഷാസേനയുടെ ലക്ഷ്യമെന്നാണ് രാജ സിങിന്റെ ന്യായീകരണം. ദലിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച മാധ്യമങ്ങളെയും നേതാക്കളെയും രാജ കുറ്റപ്പെടുത്തിയ രാജ നിന്ദ്യരായ ഒരുകൂട്ടം ദലിതുകളുടെ പ്രവൃത്തികാരണം രാജ്യസ്‌നേഹികളും വിശ്വാസികളുമായ ദലിത് സമൂഹത്തിന് അപമാനമുണ്ടായെന്നും ആരോപിച്ചു.


 

ALSO READ

” തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ.”

ബാലകൃഷ്ണപിള്ളയുടെ പ്രസ്താവന വിവാദമാവുന്നു.

CLICK HERE TO READ


പശുക്കളെ കൊന്ന് അവയുടെ മാംസം ഭക്ഷിക്കുന്നത് ഒഴിവാക്കാന്‍ കഴിയാത്തതാണോ എന്നും രാജ ചോദിച്ചു. ഗോ മാതാവ് രാജ്യത്തിന്റെ മാതാവ് ആകുന്നതുവരെ നിശബ്ദരായി ഇരിയ്ക്കാന്‍ പാടില്ലെന്നും രാജ സിങ് ആഹ്വാനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക