|    Oct 17 Tue, 2017 3:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോരക്ഷാ അക്രമം രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു : മുഖ്യമന്ത്രി

Published : 31st May 2017 | Posted By: fsq

 

ജയ്പൂര്‍: രാജസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഗോരക്ഷകരടക്കമുള്ളവര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഏപ്രിലില്‍ 55കാരനായ കാലിക്കച്ചവടക്കാരന്‍ പെഹ്‌ലുഖാനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. കൂടെയുണ്ടായിരുന്ന നാല് കൂട്ടുകച്ചവടക്കാര്‍ക്കും മര്‍ദനമേറ്റു. ഒരു മാസത്തിനു ശേഷം അജ്മീറില്‍ ഗ്രാമീണര്‍ സിഖുകാരെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനില്‍ മാത്രമല്ല, ഇന്ത്യയാകെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍, രാജസ്ഥാന്‍ സര്‍ക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പൊറുക്കാന്‍ പോവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ എല്ലാ മേഖലയിലും വളര്‍ച്ച കൊണ്ടുവന്നു. അതിനാല്‍, വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകമാവുമെന്നും അവര്‍ പറഞ്ഞു. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക