|    Jan 21 Sat, 2017 8:59 pm
FLASH NEWS

ഗോരക്ഷാസമിതി നിരോധിക്കണം: യെച്ചൂരി

Published : 11th September 2016 | Posted By: SMR

seetharam-yechuri

ജയ്പൂര്‍: പശുവിനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ഗോരക്ഷാസമിതി രാജ്യത്ത് ഭീകരത പരത്തുകയാണെന്നും സമിതിയെ സര്‍ക്കാര്‍ നിരോധിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗോരക്ഷയ്ക്ക് രാജ്യത്ത് നിയമമുണ്ട്. നിയമപാലനത്തിന് പോലിസും ഭരണസംവിധാനവുമുണ്ട്.
ഗോരക്ഷാസമിതികള്‍ നിയമം കൈയിലെടുക്കുകയാണ്. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ് കേന്ദ്രം സമിതികളെ പ്രോല്‍സാഹിപ്പിക്കുന്നത്. ഗോരക്ഷയുടെ പേരില്‍ സമിതിയുമായി ചേര്‍ന്ന് ആര്‍എസ്എസ് ഭീതിപരത്തുകയാണെന്നും യെച്ചൂരി ആരോപിച്ചു. ഗോരക്ഷയുടെ പേരില്‍ ദലിതുകള്‍ക്കു നേരെയുള്ള ആക്രമണം അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. 16ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രകടനത്തിന് പാര്‍ട്ടി പിന്തുണ നല്‍കും -അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക