|    Aug 16 Thu, 2018 12:49 am
FLASH NEWS
Home   >  National   >  

ഗോരക്ഷകര്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി

Published : 2nd June 2017 | Posted By: shins

ചണ്ഡീഗഢ്: കേരളത്തില്‍ പരസ്യമായി മാടിനെ കശാപ്പ് ചെയ്തതിന് എതിരെ ഗോരക്ഷാ സേവാ ദള്‍ നടത്തിയ പ്രതിഷേധത്തിന്റെ പടമെടുക്കാത്തതിന്റെ പേരില്‍ ഗോ സംരക്ഷകര്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പിച്ചു. ശിവം എന്ന ബിരുദ വിദ്യാര്‍ഥിയെ ഗുരുതരമായ പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബന്ധമുണ്ടെന്നു കരുതുന്ന മോഹിത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു. ഹരിയാനയിലെ സോനിപത് ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഗോരക്ഷാ സേവാദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സുഹൃത്തിന്റെ കാമറയുമെടുത്ത് ശിവവും പരിപാടി കാണാന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനാണെന്ന് കരുതി ശിവത്തിനോട് ഗോരക്ഷാ പ്രവര്‍ത്തകരില്‍ ഒരാള്‍ തങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെടുകയും ശിവം അത് നിരസിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ പരിപാടി കഴിഞ്ഞതോടെ ശിവത്തിന് പിന്തുടര്‍ന്നെത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss