|    Dec 14 Thu, 2017 4:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോരക്ഷകര്‍ മര്‍ദിച്ച യുവാവ് ബിജെപി നേതാവെന്ന് സ്ഥിരീകരണം

Published : 15th July 2017 | Posted By: fsq

 

നാഗ്പൂര്‍: ബിജെപി പ്രവര്‍ത്തകനാണെന്നറിയാതെ ഗോരക്ഷകര്‍ മഹാരാഷ്ട്ര സ്വദേശിയെ മര്‍ദിച്ച് അവശനാക്കി. ബുധനാഴ്ചയാണ് സംഭവം. മഹാരാഷ്ട്രയിലെ ജലാല്‍ഖേദയിലെ കാട്ടൂല്‍ സ്വദേശി സലീം ഇസ്മായീല്‍ ഷായെയാണ് ക്രൂരമായി മര്‍ദിച്ച് അവശനാക്കിയത്. ഇയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സലിം ഇസ്മായീല്‍ ഷാ ബിജെപിയുടെ കാട്ടൂല്‍ താലൂക്ക് മൈനോരിറ്റി സെല്‍ ജനറല്‍ സെക്രട്ടറിയാണ്. ഒരു സല്‍ക്കാരത്തിനായി ആംനറില്‍നിന്നും ആട്ടിറച്ചിവാങ്ങി ബൈക്കില്‍ കാട്ടൂലിലേക്കു പോവുമ്പോഴായിരുന്നു ആക്രമണം. ബീഫല്ല, ആട്ടിറച്ചിയാണ് താന്‍ കൊണ്ടുപോവുന്നതെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ലെന്ന് ഷാ പോലിസിനോട് പറഞ്ഞു. ബൈ ഷാ ഗുരുതരാവസ്ഥയിലാണെന്ന് ഡോകടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക