|    Jan 18 Wed, 2017 11:31 am
FLASH NEWS

ഗോരക്ഷകര്‍ നിയമം അനുസരിക്കുന്നവരാണെന്ന് മോഹന്‍ ഭഗവത്

Published : 11th October 2016 | Posted By: mi.ptk

bhagwat

നാഗ്പൂര്‍: ഗോരക്ഷകര്‍ നിയമം അനുസരിക്കുന്നവരാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. യഥാര്‍ത്ഥ ഗോ രക്ഷകര്‍ക്ക് സമൂഹത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഗോക്കളെ പരിപാലിക്കുന്നവരും സ്വയം ഗോ സംരക്ഷകരെന്ന് ചമയുന്നവരും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിജയദശമി ദിനോഘഷങ്ങളുടെ ഭാഗമായി നടന്ന ആര്‍എസ്എസ് ദേശീയ പരേഡില്‍ മോഹന്‍ ഭഗവത് പറഞ്ഞു.
പശുക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് മുസ്‌ലിംങ്ങളുടെയും താഴ്ന്ന ജാതിക്കാരുടെയും അവകാശം സംരക്ഷിക്കാനെന്ന പേരില്‍ ഇത് അനുവദിച്ചിരുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
നിയമപ്രകാരം പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് സുപ്രധാന പങ്കാണുള്ളതെന്നും എന്നാല്‍, ഗോരക്ഷകരെന്ന വ്യാജേന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ജാതിമത വിദ്വേഷങ്ങള്‍ പടര്‍ന്നുന്ന സംഭവമാണ് ഗുജറാത്തിലെ ഉനയിലും മറ്റും നടന്നതെന്നും ഭഗവത് പറഞ്ഞു.
പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നാലക്രമണത്തെ ഭഗവത് അഭിനന്ദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 267 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക