|    May 26 Fri, 2017 11:01 am
FLASH NEWS

ഗോരക്ഷകര്‍ ഞങ്ങളെ ജീവനോടെ കത്തിക്കുമായിരുന്നു

Published : 27th July 2016 | Posted By: SMR

റാജുല: ‘അര്‍ധരാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് അവര്‍ ഇരുമ്പുപൈപ്പ് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അക്രമണം തുടങ്ങിയത്’ അംറേലിയിലെ റാദുല നഗരത്തിനുടുത്തുള്ള ബാബരിയാബാദിലെ ദിലീപ് ബാബരിയക്ക്(21) ഇപ്പോഴും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നു വിശ്വസിക്കാനാവുന്നില്ല. രണ്ടുമാസം മുമ്പ് ഗോരക്ഷക് സംഘത്തിലെ അംഗങ്ങള്‍ നടത്തിയ അക്രമണത്തില്‍ ദിലീപിന്റെ ഗോത്രക്കാരായ ആറുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഗോരക്ഷക് സംഘത്തിലെ 30തോളം അക്രമികളാണ് വാള്‍, ഇരുമ്പ്‌പൈപ്പ്, ബെയ്‌സ്‌ബോള്‍ ബാറ്റ് എന്നിവയുമായി ഗ്രാമത്തിലെത്തി അക്രമം അഴിച്ചുവിട്ടത്. മെയ് 22നു രാത്രി രണ്ടരയോടെയായിരുന്നു സംഭവം. മുറിക്കകത്തിട്ട് എല്ലാവരെയും കത്തിക്കാനായിരുന്നു ഗോരക്ഷകരുടെ തീരുമാനം. എന്നാല്‍, അക്രമത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ പോലിസില്‍ അറിയിച്ചതോടെയാണ് മരണത്തില്‍ നിന്നു രക്ഷപ്പെട്ടതെന്നും ദിലീപ് പറയുന്നു. അക്രമത്തിനിരയായ രവി സക്കാദ പറയുന്നത് നാല് അക്രമികള്‍ ചേര്‍ന്ന് കൈകാലുകള്‍ പിടിച്ചുവയ്ക്കുകയും മറ്റുള്ളവര്‍ ഇരുമ്പ്‌പൈപ്പ് ഉപയോഗിച്ച് അടിക്കുകയുമായിരുന്നു എന്നാണ്.  സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ മാത്രമാണ് ഇതേവരെ റാജുല പോലിസിന് അറസ്റ്റ് ചെയ്യാനായത്. പോലിസ് സ്ഥലത്തെത്തുമ്പോള്‍ അക്രമികള്‍ അവിടെയുണ്ടായിരുന്നെങ്കിലും അവരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല. എല്ലാവരോടും അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാവാനാണ് പോലിസ് പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day