|    Mar 28 Tue, 2017 1:49 am
FLASH NEWS

ഗോരക്ഷകര്‍ കര്‍ഷകനെ ആക്രമിച്ചു

Published : 14th September 2016 | Posted By: Navas Ali kn

cow-620x400
കാളകളെ മോഷ്ടിച്ചുവെന്നാരോപിച്ച് കര്‍ഷകനെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചു. കര്‍ണാടകയിലെ മടിക്കേരി ജില്ലാസ്വദേശി പി എ ബഷീറിനാ(36)ണു മര്‍ദനമേറ്റത്. കൊഗോഡു ഗ്രാമത്തില്‍ നിന്ന് 17,500 രൂപ വീതം നല്‍കി രണ്ടു കാളകളെ വാങ്ങിവരുകയായിരുന്നു ബഷീര്‍. കാളകളെ മോഷ്ടിച്ചതാണെന്നാരോപിച്ചു 20ഓളം പേരടങ്ങുന്ന ഗോരക്ഷകര്‍ മര്‍ദിക്കുകയായിരുന്നു.
ഗണപതി എന്ന ആളില്‍ നിന്നാണ് ബഷീര്‍ കാളകളെ വാങ്ങിയത്. സുഹൃത്ത് അബ്ദുസ്സലാമിന്റെ വാഹനത്തില്‍ കാളകളെ കയറ്റിവരുകയായിരുന്നു. സലാമായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാളകളെ കൊണ്ടുപോവാനുള്ള മതിയായ രേഖകളും കൈവശമുണ്ടായിരുന്നു. ഗണപതിയുടെ ഫാംഹൗസില്‍ നിന്ന് കാളകളെ കയറ്റി ഏതാനും മീറ്റര്‍ അകലത്തെത്തിയപ്പോള്‍ വാനിലെത്തിയ ഗോരക്ഷകര്‍ ബഷീറിന്റെ വാഹനം തടഞ്ഞു. മുഖംമൂടിയണിഞ്ഞ ഗോരക്ഷകരിലൊരാള്‍ ആകാശത്തേക്ക് വെടിവച്ച് ഭീതി പരത്തി. വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ ബഷീറിനെയും സലാമിനെയും പിടികൂടിയ ഗോരക്ഷകര്‍ മരത്തടികൊണ്ട് തല്ലി. ഇതിനിടെ സലാം ഓടിരക്ഷപ്പെട്ടു. ബഷീറിനെ ഭീകരമായി മര്‍ദിക്കുന്നതിനു ഗണപതിയും കാള വില്‍പനയുടെ ഇടനിലക്കാരനും സാക്ഷിയായി. ബഷീര്‍ ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അദ്ദേഹത്തിന്റെ ഇടതു കൈത്തണ്ട ഒടിഞ്ഞിട്ടുണ്ട്. പുറത്തും കാലുകൡലും മുറിവുകളുമുണ്ട്. കൈക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബഷീറിനെ മര്‍ദ്ദിച്ചവരെ അറസ്റ്റ്‌ചെയ്യാന്‍ പോലിസ് ശ്രമിച്ചുവരുകയാണ്. തന്നെ അറിയുന്നവരാണ് ആക്രമിച്ചതെന്ന് ബഷീര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day