|    Jan 20 Fri, 2017 12:50 am
FLASH NEWS

ഗോരക്ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം;കനത്ത വില നല്‍കേണ്ടിവരുമെന്ന് മോദിയ്ക്ക് വിഎച്ച്പിയുടെ മുന്നറിയിപ്പ്

Published : 8th August 2016 | Posted By: mi.ptk

vhp

രാജ്യത്ത് ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച പ്രാധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നറിയിപ്പുമായി വിഎച്ച്പി. ഗോസംരക്ഷകര്‍ക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിന് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന്  ആഗ്ര ബ്രജ് മേഖലയിലെ വിഎച്ച്പി ഉപാധ്യക്ഷന്‍ സുനില്‍ പരശര്‍ മുന്നറിയിപ്പ് നല്‍കി.
സമൂഹത്തെയും രാജ്യത്തെയും ഭിന്നിപ്പിക്കുന്ന വ്യാജ ഗോരക്ഷകരെ ജനങ്ങള്‍ സൂക്ഷിക്കണമെന്നും സംസ്ഥാനങ്ങള്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.പകല്‍ സമയങ്ങളില്‍ ഗോരക്ഷകരും രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധരുമെന്ന മോദിയുടെ വിശേഷണം ഗോസംരക്ഷകര്‍ നേരിട്ട ഏറ്റവും വലിയ അപമാനമാണെന്നും ഇത് തങ്ങളെ ഞെട്ടിച്ചെന്നും വിഎച്ച്പി പറഞ്ഞു.
ഗോരക്ഷയുടെ പേരില്‍ ഉത്തര്‍പ്രദേശ്,ഗുജറാത്ത്,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ബിജെപിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 526 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക