|    Sep 23 Sat, 2017 3:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗോരക്ഷകരെ പ്രശംസിച്ച് ആര്‍എസ്എസ് മേധാവി

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തിവരുന്നതിനിടെ അവരെ മുക്തകണ്ഠം പ്രശംസിച്ച് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. നിയമാനുസൃതമായുള്ള പശുസംരക്ഷണമാണ് ഗോരക്ഷകര്‍ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് പൂര്‍ണ പിന്തുണ നല്‍കും. പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ ഗോരക്ഷകര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആര്‍എസ്എസിന്റെ 91ാം സ്ഥാപകദിനത്തോടനുബന്ധിച്ച് സംഘടനാ ആസ്ഥാനമായ നാഗ്പൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു.
ഗോരക്ഷകരെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരേ കൂടിയാണ് യഥാര്‍ഥ ഗോരക്ഷകര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് പലയിടത്തും അനധികൃതമായി ഇതു നടക്കുന്നു. ഇതിന് തടയിടുന്നതിനായി ഗോരക്ഷകര്‍ക്ക് പ്രക്ഷോഭങ്ങള്‍ നടത്തേണ്ടിവരുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അതേസമയം, കശ്മീരില്‍ നടക്കുന്ന രാജ്യവിരുദ്ധ സംഭവങ്ങള്‍ക്കു പിന്നില്‍ പാകിസ്താനാണെന്ന് ആരോപിച്ച ഭാഗവത്, പാക്കധീന കശ്മീരിന്റെ യഥാര്‍ഥ അവകാശി ഇന്ത്യയാണെന്നും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക