|    Feb 23 Fri, 2018 10:21 am
FLASH NEWS
Home   >  National   >  

ഗോരക്ഷകരെ തിരിച്ചാക്രമിച്ച് ജനക്കൂട്ടം

Published : 6th August 2017 | Posted By: shins


പൂനെ: ഗോരക്ഷാ പ്രവര്‍ത്തകരെ നാട്ടുകാര്‍ നേരിട്ടു. പൂനെയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ശ്രിഗോണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പശുക്കടത്ത് ആരോപിച്ച് ടെമ്പോ തടഞ്ഞുവെച്ച ഗോരക്ഷാ പ്രവര്‍ത്തകരെയാണ് ജനങ്ങള്‍ കൂട്ടമായി നേരിട്ടത്. 50 ഓളം വരുന്ന ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഏഴ് ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അനധികൃതമായി പശുക്കളെ കടത്തിക്കൊണ്ടു പോവുകയായിരുന്നെന്ന പരാതിയില്‍ ടെമ്പോയുടെ ഉടമയായ വാഹിദ് ശെയ്ഖും െ്രെഡവര്‍ രാജു ഫാട്രുഭായ് ശെയ്ഖും ഉള്‍പ്പെടെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss