|    Jul 27 Thu, 2017 10:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗോരക്ഷകരുടെ അക്രമം: ആറുപേര്‍ക്ക് പരിക്ക്

Published : 11th August 2016 | Posted By: SMR

അലിഗഡ്/വിജയവാഡ: ഉത്തര്‍പ്രദേശിലും ആന്ധ്രപ്രദേശിലും ഗോസംരക്ഷകരുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്. യുപിയിലെ അലിഗഡില്‍ കന്നുകാലി മോഷ്ടാക്കളെന്നാരോപിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ക്കാണു പരിക്കേറ്റത്. എരുമയെ കൊണ്ടുപോവുകയായിരുന്ന വാഹനം ബജ്‌രംഗ്ദള്‍ ജില്ലാ അധ്യക്ഷന്‍ കേദാര്‍സിങിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷകര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഡ്രൈവര്‍ നിര്‍ത്താതെ പോയി. അല്‍പ്പമകലെ നിലയുറപ്പിച്ച മറ്റൊരുവിഭാഗം വാഹനം തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ മര്‍ദ്ദിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ പൂര്‍വ ഗോദാവരി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ഒരുസംഘം ഗോരക്ഷകര്‍ രണ്ടു ദലിത് സഹോദരങ്ങളെ മര്‍ദ്ദിച്ചവശരാക്കി. ഇവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക