|    Jan 24 Tue, 2017 4:53 pm
FLASH NEWS
Home   >  Life  >  Health  >  

ഗോമൂത്രം സ്ത്രീകളുടെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും: ഗുജറാത്ത് സര്‍ക്കാര്‍

Published : 13th October 2016 | Posted By: frfrlnz

cowurine-1_
അഹമ്മദാബാദ്: ഗോമൂത്രം സ്ത്രീകളുടെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്ന വാദവുമായി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള ഗുജറാത്ത് ഗോസേവയും ഗൗച്ചര്‍ വികാസ് ബോര്‍ഡുമാണ് പശുവിന്റെ മൂത്രം, ചാണകം, പാല്‍, നെയ്യ് എന്നിവ സ്ത്രീ സൗന്ദര്യത്തിന് മികച്ചതാണെന്ന പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബോര്‍ഡിന്റെ വെബ്‌സൈറ്റിലാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര മുഖസൗന്ദര്യത്തിനായി പാലാണ് ഉപയോഗിച്ചതെന്നും ആരോഗ്യഗീത എന്ന വെബ്‌സൈറ്റില്‍ പറയുന്നു.
മുഖസംരക്ഷണത്തിന് ചെയ്യേണ്ട ടിപ്പ്‌സും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.ആദ്യം പാല്‍കൊണ്ട് 15 മിനിറ്റും പിന്നീട് പാലും നെയ്യും ഉപയോഗിച്ച് 15 മിനിറ്റും പിന്നീട് ഗോമൂത്രം ഉപയോഗിച്ച് 15 മിനിറ്റും മുഖം മസ്സാജ് ചെയ്യണമത്രേ.

cowurine-2

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 316 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക