|    Oct 21 Sun, 2018 10:33 pm
FLASH NEWS
Home   >  National   >  

ഗോമൂത്രം ചികില്‍സയ്ക്കായി ഉപയോഗിക്കാമെന്ന് ഖുറാനിലുണ്ടെന്ന് ബാബാ രാം ദേവ്

Published : 30th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് പറഞ്ഞ് ചിലര്‍ പതഞ്ജലിയെ ലക്ഷ്യം വയ്ക്കുകയാണ് ബാബാ രാം ദേവ്. ഗോമൂത്രം ചികില്‍സയ്ക്കായി ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ട്. അതിനാല്‍ ചികില്‍സയുടെ ഭാഗമായി ഗോ മൂത്രം മുസ്‌ലിംങ്ങള്‍ക്കും സ്വീകാര്യമാവാമെന്നും ബാബാ രാം ദേവ് പറഞ്ഞു. പതഞ്ജലി ഹിന്ദു കമ്പനി ഉല്‍പന്നമാണെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വിദ്വേഷത്തിന്റെ വന്‍ മതിലാണ് സൃഷ്ടിക്കുന്നതെന്നും രാം ദേവ് ആരോപിച്ചു. ഇന്ത്യാടിവിയുടെ പരിപാടിയിലാണ് രാം ദേവ് ഇക്കാര്യം പറഞ്ഞത്. ഹിമാലയ ഗ്രൂപ്പിന്റെ ഫറൂഖ് ഭായ് യോഗ ഗ്രാമം സ്ഥാപിക്കാന്‍ എനിക്ക് അദ്ദേഹത്തിന്റെ സ്ഥലം സംഭാവനയായി തന്നിട്ടുണ്ടെന്നും രാം ദേവ് പറഞ്ഞു. 10,000 കോടിയുടെ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന് പിന്തുടര്‍ച്ചക്കാര്‍ ആരാവണമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താന്‍ പരിശീലനം നല്‍കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു. ഞാനൊരിക്കലും ചെറിയ കാര്യങ്ങളെ പറ്റി ചിന്തിക്കാറില്ല. വലിയ കാര്യങ്ങളേ ഞാന്‍ ആലോചിക്കാറുള്ളൂ. അടുത്ത 100 വര്‍ഷത്തേക്ക്  പതഞ്ജലി ഗ്രൂപ്പ് എന്തായിരിക്കുമെന്ന ഭാവന എനിക്കുണ്ട്. പിന്തുടര്‍ച്ചക്കാരെ ഏല്‍പിച്ചായിരിക്കും ഞാന്‍ പതഞ്ജലി വിടുക’യെന്നും രാം ദേവ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss