|    Oct 21 Sun, 2018 3:14 am
FLASH NEWS
Home   >  Just In   >  

ഗോമാതാവിന് ഭീഷണിയായി ‘കങ്കാരു ദൈവം’

Published : 31st October 2017 | Posted By: mi.ptk

ബീഹാര്‍: പശുവിനെ ദൈവമാക്കി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടക്ക് ആരാധനക്ക് പുതിയ മൃഗത്തെ കണ്ടെത്തി ബീഹാറിലെ ജനങ്ങള്‍. കങ്കാരുവിന്റെ രൂപത്തിലുള്ള ഡസ്റ്റ് ബിന്‍ ആണ് ഇവരുടെ പുതിയ ‘ദൈവം’. ബീഹാറിലെ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കങ്കാരുവിന്റെ രൂപത്തിലുള്ള ഡസ്റ്റ് ബിന്നിനെ ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ തൊഴുന്നതും കാണിക്കയിടുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചാത് പൂജയോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ കങ്കാരുവിന്റെ രൂപത്തിലുള്ള ഡസ്റ്റ് ബിന്നില്‍ വെള്ളം തളിക്കുകയും പൂമാലയിട്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ ദൃശ്യം ഡല്‍ഹി സ്വദേശി അനില്‍ തോമസ് ആണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss