|    Aug 21 Tue, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗോമാംസം ഭക്ഷിച്ച നെഹ്‌റു ‘പണ്ഡിറ്റ്’ അല്ലെന്ന് ബിജെപി എംഎല്‍എ

Published : 12th August 2018 | Posted By: kasim kzm

ജയ്പൂര്‍: ഗോമാംസവും പന്നിയിറച്ചിയും കഴിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ‘പണ്ഡിറ്റ്’ അല്ലെന്ന് രാജസ്ഥാ ന്‍ ബിജെപി എംഎല്‍എ ജ്ഞാ ന്‍ ദേവ് അഹൂജ. ഗോമാംസവും പന്നിയിറച്ചിയും ഭക്ഷിച്ച നെഹ്‌റു പണ്ഡിറ്റ് ആവില്ല. അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ പണ്ഡിറ്റ് എന്നു ചേര്‍ത്തത് കോണ്‍ഗ്രസ് ആണ്. രാജ്യത്ത് നടമാടുന്ന എല്ലാ സാമൂഹിക തിന്‍മയുടെയും ഉത്തരവാദിത്തം നെഹ്‌റു-ഗാന്ധി കുടുംബത്തിനാണ്. നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങളുടെ എല്ലാ പ്രതിമകളും സ്മാരകങ്ങളും പൊളിച്ചുകളയണം- അഹൂജ പറഞ്ഞു.
തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധി, ഒരിക്കലും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. മറിച്ച് തെളിയിച്ചാല്‍ എംഎല്‍എ പദവി താന്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരയില്‍ നിന്നാണ് രാഹുല്‍ ക്ഷേത്രസന്ദര്‍ശനം പഠിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ടാണ് അഹൂജയുടെ പ്രസ്താവന.
അഹൂജ ഇതിനു മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ലൈംഗികതയുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്നാണ് അദ്ദേഹം 2016ല്‍ പറഞ്ഞത്. അവിടെ ദിനംപ്രതി 3000ത്തിലേറെ ഗര്‍ഭനിരോധന ഉറകളും 2000 കുപ്പി മദ്യവും ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി. ആല്‍വാര്‍ ജില്ലയിലെ രാംഗഡ് മണ്ഡലത്തില്‍ നിന്നാണ് അഹൂജ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss