|    May 29 Mon, 2017 12:12 am
FLASH NEWS

ഗോപി സുന്ദര്‍ ബാന്റ് അരങ്ങേറ്റം നാളെ ദുബയില്‍

Published : 1st June 2016 | Posted By: mi.ptk

gopi-sunder-1

ദുബയ്്: പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ രൂപം നല്‍കിയ ബിഗ് ജി ബാന്റിന്റെ ഗള്‍ഫിലെ അരങ്ങേറ്റം വ്യാഴാഴ്ച ദുബയില്‍ നടക്കും. അല്‍നാസര്‍ ലഷര്‍ലാന്റില്‍ രാത്രി എട്ടിനാണ് പരിപാടി. ഓരോ സ്ഥലത്തും വ്യത്യസ്ത കലാകാരന്മാരെ പരിചയപ്പെടുത്തുന്ന വിധത്തിലായിരിക്കും ബാന്റ് പരിപാടികള്‍ അവതരിപ്പിക്കുകയെന്ന് ഗോപിസുന്ദര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വിവിധ ഭാഷകളിലെ പാട്ടുകളും ആലപിക്കും. കൂടുതല്‍ നഗരങ്ങളിലും വേദികളിലും ബിഗ് ജി യെ പരിചയപ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഹരിചരണ്‍, അഫ്‌സല്‍, നജീം, മക്ബൂല്‍ മന്‍സൂര്‍, ദിവ്യ, ശ്രേയ, ശ്രുതി ലക്ഷ്മി, റംഷി തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും. അഫ്‌സല്‍, മക്ബൂല്‍ മന്‍സൂര്‍, സെറ കമ്പനി പ്രതിനിധികളായ അഭയ് റോഡ്രിഗ്‌സ്, രാജീവ് ചേലൂര്‍, സന്ദീപ് മൈലത്ത് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day