|    May 1 Mon, 2017 6:01 am
FLASH NEWS

ഗോപാലകൃഷണന്‍ ചോദ്യംചെയ്തത് മാതൃത്വത്തെ: നസ്‌റുദ്ധീന്‍ എളമരം

Published : 21st October 2016 | Posted By: G.A.G

elamaram-red

 

മലപ്പുറം:  സംഘപരിവാര സൈദ്ധാന്തികനും ആര്‍എസ്എസ് നേതാവുമായ എന്‍ ഗോപാലകൃഷണന്‍ ചോദ്യചെയ്തത് മാതൃത്വത്തെയാണെന്നും മലപ്പുറം ജില്ലയിലെ സ്ത്രീകള്‍ പന്നികളെപ്പോലെ പ്രസവിക്കുന്നവരുമാണെന്നുള്ള ഗോപാലകൃഷണന്റെ പ്രസംഗം സ്ത്രീ സമൂഹത്തിന് അപമാനമാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നസ്‌റുദ്ധീന്‍ എളമരം. സ്വന്തം മാതാവിനെ തള്ളപ്പറയുന്നതിന് സമാനമാണ് ഇത്തരം ആര്‍എസ്എസ് ക്രിമിനലുകളുടെ പ്രസംഗം. ഇത്തരം ക്രിമിനലുകളെ പിടിച്ചുകെട്ടാന്‍ ജില്ലാഭരണകൂടം തയ്യാറാകണമെന്നും നസ്‌റുദ്ധീന്‍ എളമരം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ മുസ്്‌ലിം സ്ത്രീകളെ അപമാനിച്ച ക്രിമിനലിനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. മലപ്പുറത്തെ ജനതയെക്കുറിച്ച് ഇത്തരം അപഹാസം പറയാന്‍ ആര്‍എസ്എസുകാര്‍്ക്ക് വളം വച്ചുനല്‍കിയത് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാറുകളാണ്. ജില്ലയുടെ മഹത്തായ പാരമ്പര്യത്തെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം തെമ്മാടികളെ പിടിച്ചുകെട്ടണം. എന്നാല്‍ അതിന് ആരും തയ്യാറകുന്നില്ല. മുസ്്‌ലിം നാമധാരിയാണ് ഇത്തരം പ്രസംഗം നടത്തിയത് എങ്കില്‍ ഉടനെ അറസ്റ്റുണ്ടാകും. എന്നാല്‍ ഇവിടുത്തെ ആര്‍എസ്എസ് ക്രമിനലുകളെ പിടികൂടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ജില്ലക്കെതിരെ കടുത്ത അപമാനമുണ്ടാക്കുന്ന പ്രസംഗമാണ് ഗോപാലകൃഷണന്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ മുസ്്‌ലിം ലീഗ് ഇതിനെതിരെ ഒരക്ഷരം മിണ്ടാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലയുടെ മാതൃത്വത്തെ ചോദ്യംചെയ്തപ്പോള്‍ നിരവധി സ്ത്രീ സംഘടനകള്‍ ഇവിടെയുണ്ടായിട്ടും വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മാത്രമാണ് പ്രതിഷേധവുമായി രംഗത്തുവന്നതെന്നും മലപ്പുറത്തിന്റെ പാരമ്പര്യം വേരറ്റുപോയിട്ടില്ലെന്നാണ് ഈ പ്രതിഷേധമാര്‍ച്ച് സൂചിപ്പിക്കുന്നതെന്നും നസ്‌റുദ്ധീന്‍ എളമരം പറഞ്ഞു. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് കെ ആരിഫ, സെക്രട്ടറി സുനിയ്യ സിറാജ്, ഖജാന്‍ഞ്ചി ലൈലാ ശംസുദ്ധീന്‍, സൈഫുന്നീസ സംസാരിച്ചു. കലക്ട്രേറ്റ് ബംഗ്ലാവിനടുത്തുനിന്നു തുടങ്ങിയ മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലിസ് തടഞ്ഞു.

march-two march-1 march-three

 

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day