|    Jun 23 Sat, 2018 4:01 pm
FLASH NEWS
Home   >  National   >  

ഗോധ്ര ട്രെയിന്‍ ദുരന്തം:11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

Published : 9th October 2017 | Posted By: mi.ptk

അഹമ്മദാബാദ്: 2002ല്‍ നടന്ന ഗോധ്ര ട്രെയിന്‍  ദുരന്ത കേസിലെ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. ആകെ 31 പ്രതികളുള്ള കേസില്‍ മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു.
ഗോധ്ര സ്‌റ്റേഷനിലെ സബര്‍മതി ട്രെയിനിലെ എസ്6 കോച്ചിലുണ്ടായ തീപിടിത്തത്തില്‍ അയോദ്ധ്യ സന്ദര്‍ശനത്തിനായി പുറപ്പെട്ട 59 രാമസേവകരാണ് കൊല്ലപ്പെട്ടത്.
ഗോധ്ര ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘം 94 പേര്‍ക്ക് എതിരെയാണ് കേസ് ചാര്‍ജ്ജ് ചെയ്തത്.ഇതില്‍ 31 പേരെ 2011 ഫെബ്രുവരിയില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 20 പേരെ ജീവപര്യന്തത്തിനും ശിക്ഷിക്കുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss