|    Jan 18 Wed, 2017 7:33 pm
FLASH NEWS

ഗോധ്ര ട്രെയിന്‍ ദുരന്തം: മുഖ്യപ്രതി അറസ്റ്റില്‍

Published : 14th July 2016 | Posted By: SMR

അഹ്മദാബാദ്: ഗോധ്ര സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഇമ്രാന്‍ അഹ്മദ് ഭതുക് (37) 14 വര്‍ഷത്തിനുശേഷം മഹാരാഷ്ട്രയിലെ മലേഗാവില്‍ പിടിയിലായി. ചൊവ്വാഴ്ചയാണു ഭതുക്കിനെ അറസ്റ്റ് ചെയ്തതെന്നും ചോദ്യംചെയ്യലിനു ശേഷം പ്രതിയെ സുപ്രിംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിനു കൈമാറുമെന്നും ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ജെ കെ ഭട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2002 ഫെബ്രുവരി 27നാണ് 59 പേര്‍ മരിക്കാനിടയായ സംഭവം നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക