|    Nov 13 Tue, 2018 8:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗോധ്ര ട്രെയിന്‍ ദുരന്തംരണ്ടുപേര്‍ക്ക് ജീവപര്യന്തം; മൂന്നുപേരെ വെറുതെ വിട്ടു

Published : 28th August 2018 | Posted By: kasim kzm

അഹ്മദാബാദ്: 2002ല്‍ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസ് അഗ്‌നിക്കിരയാക്കിയ കേസില്‍ പ്രത്യേക കോടതി രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്. മൂന്നുപേരെ വെറുതെ വിട്ടു.
ഫറൂഖ് ബാന, ഇംറാന്‍ എന്ന ശേറു ബാതിക് എന്നിവര്‍ക്കാണ് ജീവപര്യന്തം. ഹുസൈന്‍ സുലൈമാന്‍ മോഹന്‍, കസം ഭമേദി, ഫാറൂഖ് ദാണ്ഡിയ എന്നിവരെ വെറുതെവിട്ടു. 2015-16 വര്‍ഷങ്ങളിലാണ് ഇവര്‍ അറസ്റ്റിലായത്. കേസിന്റെ വിചാരണ നടക്കുന്ന സബര്‍മതി ജയിലിലായിരുന്നു വിധിപ്രസ്താവം.
സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ അഗ്‌നിക്കിരയായതിനു പിന്നാലെയാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതില്‍ 2000ലേറെ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. കലാപമുണ്ടാക്കുന്നതിനു വേണ്ടി സംഘപരിവാരം തന്നെ ആസൂത്രണം ചെയ്തതാണ് സബര്‍മതി ട്രെയിന്‍ കത്തിക്കല്‍ എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss