|    Jan 23 Mon, 2017 2:02 am
FLASH NEWS

ഗോദ്‌സെ രാജ്യസ്‌നേഹി: ഹിന്ദു മഹാസഭ

Published : 17th February 2016 | Posted By: SMR

മീററ്റ്: ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോദ്‌സെ വലിയ രാജ്യസ്‌നേഹിയായിരുന്നുവെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. ദേശസ്‌നേഹത്തെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് സംഘടന പ്രസ്താവന പുറത്തിറക്കിയത്. ഗോദ്‌സെ ചിന്തകനും തത്വജ്ഞാനിയും എഴുത്തുകാരനും വലിയ രാജ്യസ്‌നേഹിയുമാണെന്ന് ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക്കുമാര്‍ ശര്‍മ പറഞ്ഞു. ഹിന്ദു മഹാസഭയെ തീവ്ര ദേശീയ സംഘടനയായി ചിത്രീകരിക്കുന്നതിനാലാണ് താന്‍ ഈ പ്രസ്താവന പുറപ്പെടുവിക്കുന്നതെന്നും ശര്‍മ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 146 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക