|    Jun 22 Fri, 2018 2:27 pm
FLASH NEWS

ഗോത്ര സ്മൃതികളുണര്‍ത്തി കെന്ത്രോന്‍ പാട്ട്

Published : 9th January 2017 | Posted By: fsq

കാഞ്ഞങ്ങാട്: കണ്ണൂര്‍ ജില്ലയിലെ ഗോത്ര സംസ്‌കൃതിയുടെ തിരുശേഷിപ്പായ കെന്ത്രോന്‍ പാട്ട് കാണികള്‍ക്ക് പുതിയ അനുഭവമായി. കേരളത്തിലെ അന്യം നിന്നു പോകുന്ന കലാരൂപങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും അവയെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനുമായി കേരള ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഉല്‍സവം-2017 പരിപാടി ഭാഗമായാണ് ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് കെന്ത്രോന്‍ പാട്ട് സംഘടിപ്പിച്ചത്. ദ്രാവിഡ ആരാധനയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഒരു പരമ്പരാഗത കലാരൂപമാണ് കെന്ത്രോന്‍പാട്ട്. പണ്ട് കാലത്ത് ഗര്‍ഭരക്ഷക്കായി നടത്തുന്ന ഒരു ആചാരമായിരുന്നു ഇത്. വണ്ണാന്‍ സമുദായത്തില്‍പെട്ടവരാണ് മന്ത്രവാദപരമായ ഈ അനുഷ്ഠാനം നടത്തിവന്നിരുന്നത്. ഗന്ധര്‍വന്‍ എന്ന പദത്തിന്റെ നാടന്‍ രൂപമാണ് കെന്ത്രോന്‍. ഗന്ധര്‍വന്റെയും യക്ഷന്റെയും കളം വരച്ച് ഗര്‍ഭിണിയുടെ ശരീരത്തില്‍ ബാധിച്ചിട്ടുള്ള ഗന്ധര്‍വനെ ഒഴിപ്പിക്കാന്‍ വേണ്ടിയാണ് ഈ ആചാരം നടത്തിയിരുന്നത്. ശാപവും പാപവും ഒഴിപ്പിക്കുന്ന പാട്ട്, കന്നല്‍പ്പാട്ട്, മാരന്‍ പാട്ട്, പൊലിച്ചു പാട്ട് എന്നിവയാണ് ഗാനങ്ങള്‍. രാത്രിയില്‍ കാമന്‍, കന്നി എന്നീ തെയ്യങ്ങളും കെന്ത്രോന്‍ പാട്ടിന്റെ ഭാഗമായുണ്ട്. ഗന്ധര്‍വനാണ് കാമന്‍ തെയ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss