|    Nov 20 Mon, 2017 3:11 pm
FLASH NEWS

ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നിഷേധിക്കുന്നു

Published : 1st December 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവ് ഉപേക്ഷിച്ച ഗോത്രവര്‍ഗ സ്ത്രീയടക്കമുള്ള മൂന്നു കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ കാര്യമ്പാടി പണിയ കോളനിയിലാണ്് റേഷന്‍കാര്‍ഡില്ലാതെ മൂന്നു കുടുംബങ്ങള്‍ താമസിക്കുന്നത്. കോളനിയിലെ സുനിത, ശിവദാസന്‍, മോഹനന്‍ എന്നിവര്‍ക്കാണ് ഇതുവരെ റേഷന്‍കാര്‍ഡ് അനുവദിക്കാത്തത്. ഇവര്‍ വര്‍ഷങ്ങളായി കുടുംബസമേതം കോളനിയില്‍ താമസിച്ചുവരികയാണ്. ഇവരുടെ വീടുകള്‍ക്ക് നൂല്‍പ്പുഴ പഞ്ചായത്ത് വീട്ടുനമ്പറും നല്‍കിയിട്ടുണ്ട്. എന്നാല്‍, റേഷന്‍കാര്‍ഡിനായി നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് മടക്കുകയാണന്നാണ് കോളനിക്കാരുടെ പരാതി. സുനിതയെ നാലുവര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. ഇതോടെ ഒറ്റപ്പെട്ട ഇവര്‍ കോളനിയില്‍ തന്നെ ബന്ധുവിനൊപ്പമാണ് താമസം. എന്നാല്‍, റേഷന്‍കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ കുടുംബമില്ലെന്നു പറഞ്ഞ് നിഷേധിച്ചായി സുനിത പറയുന്നു. ശിവദാസനും മോഹനനും നരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും ഇവര്‍ക്കും ഇതുവരെ കാര്‍ഡ് നല്‍കിയിട്ടില്ല. നിലവില്‍ പൊതുവിപണിയില്‍ നിന്നു വന്‍ തുക മുടക്കിയാണ് ഇവര്‍ അരി വാങ്ങുത്. റേഷന്‍കാര്‍ഡില്ലാത്തതിനാല്‍ ഇവര്‍ക്ക് താമസയോഗ്യമായ വീട് അനുവദിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക