|    Mar 23 Thu, 2017 7:37 am
FLASH NEWS

ഗോത്രമഹാസഭ : സമഗ്ര ഭൂപരിഷ്‌കരണ രാഷ്ട്രീയ കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത്

Published : 3rd February 2016 | Posted By: SMR

കൊച്ചി: മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സമഗ്ര ഭൂപരിഷ്‌കരണ രാഷ്ട്രീയ കണ്‍വന്‍ഷന്‍ ഈ മാസം 19, 20 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടത്തും. ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു, കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഹസന്‍ മരക്കാര്‍ ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ രാഷ്ട്രീയ പരിപാടിക്ക് രൂപം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ഹാരിസണ്‍ ഉള്‍പ്പെടെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന 25 ലേറെ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് സമഗ്ര ഭൂപരിഷ്‌കരണം നടപ്പാക്കുക, 2006ലെ വനാവകാശം സമ്പൂര്‍ണമായി നടപ്പാക്കുക, നില്‍പ്പുസമര തീരുമാനങ്ങള്‍ നടപ്പാക്കി ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുക, ആദിവാസി സ്വയംഭരണം നടപ്പാക്കുക, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും. പരമ്പരാഗത തൊഴില്‍ സമൂഹങ്ങളെ വഴിയാധാരമാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റത്തെ തടയാനുള്ള നടപടി കൈക്കൊള്ളുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നയം പുനരാവിഷ്‌കരിക്കുക, തോട്ടം തൊഴിലാളി നിയമം പരിഷ്‌കരിക്കുക തുടങ്ങിയ വിഷയങ്ങളും കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും.
ഭൂപരിഷ്‌കരണം, സ്വയംഭരണം, പ്രാദേശിക വികസനം എന്നിവ യാഥാര്‍ഥ്യമാക്കാന്‍ ജനാധിപത്യ ഊര് വികസന മുന്നണിയെന്ന രാഷ്ട്രീയ വേദിയുടെ നയപ്രഖ്യാപനവും 19ന് നടക്കും.

(Visited 63 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക