|    Jul 22 Sun, 2018 8:22 pm
FLASH NEWS

ഗോത്രക്ഷേമ സദസ്സ് ഇന്ന് മേത്തൊട്ടിയിലും പൂച്ചപ്രയിലും

Published : 23rd September 2017 | Posted By: fsq

 

ചെറുതോണി: ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഒരുമിച്ച് പങ്കെടുക്കുന്ന ഗോത്രക്ഷേമ സദസ്സിന് (ജി കെ എസ്) ഇന്ന് തുടക്കമാകും. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ മേത്തൊട്ടി ഊരുകൂട്ടത്തില്‍ ഉച്ചയ്ക്ക് 1.30 നാണ് തുടക്കം. തുടര്‍ന്ന് 4 മണിക്ക് പൂച്ചപ്ര കുടിയിലും സദസ്സ് നടക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഊരുമൂപ്പന്‍മാരായ  ടി ഐ നാരായണന്‍, എം ഐ ശശീന്ദ്രന്‍ എന്നിവര്‍ മേത്തൊട്ടിയിലും, പൂച്ചപ്രയിലും അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ജില്ലയിലെ 313 ആദിവാസി കുടികളും നേരിട്ട് സന്ദര്‍ശിക്കുന്ന പരിപാടിക്കാണ് ശനിയാഴ്ച തുടക്കമാകുന്നത്. ഇടുക്കി ജില്ലാ വികസന സമിതിയോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആദിവാസി ക്ഷേമപദ്ധതികള്‍ ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് നേരിട്ട് പരിശോധിക്കുന്നതിനുമാണ് പ്രത്യേക സന്ദര്‍ശന പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ആദിവാസി ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ, ഏതെങ്കിലും നിലയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. കുടിയിലെ ആദിവാസി സമൂഹത്തിന്റെ ക്ഷേമം, വിദ്യാഭ്യാസ പുരോഗതി, ജീവിത നിരവാരം, അടിസ്ഥാന സൗകര്യങ്ങള്‍, ജീവനോപാധികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.     ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോടൊപ്പം തൊടുപുഴ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍, വനം, പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, കൃഷി, എസ് എസ് എ, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ്, കുടുംബശ്രീ, ആരോഗ്യം ബി എസ് എന്‍ എല്‍, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ വകുപ്പു മേധാവികളും, മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss