|    Oct 23 Tue, 2018 12:58 pm
FLASH NEWS

ഗോതുരുത്ത് കൊലപാതകം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

Published : 29th September 2017 | Posted By: fsq

 

പറവൂര്‍: ഗോതുരുത്തില്‍ വഴിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികള്‍ അറസ്റ്റില്‍. മുഖ്യ പ്രതിയായ ഗോതുരുത്ത് അമ്മഞ്ചേരില്‍ രാമകൃഷ്ണന്‍ (51), അട്ടിപ്പേറ്റി വര്‍ഗീസ് (47), മാളിയേക്കല്‍ തമ്പി (48) എന്നിവരെയാണ് വടക്കേക്കര പോലിസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 24 നു രാത്രി ഏഴുമണിയോടെ ഗോതുരുത്ത് കല്ലറക്കല്‍ ദേവസിയുടെ മകന്‍ ജില്‍സനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ജില്‍സന്റെ സഹോദരന്‍ ജിന്റോക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ വയനാട്ടിലേക്ക് കടന്നു. പോലിസ് അന്വേഷിച്ചെത്തിയപ്പോള്‍ അവിടെനിന്നും മുങ്ങിയ മൂന്നു പ്രതികളെയും ആലുവയില്‍ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് പറയുന്നു. പ്രതികളെ തെളിവെടുപ്പിനായി ഇന്നലെ സംഭവസ്ഥലത്തെത്തിച്ചപ്പോള്‍ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പ്രതികള്‍ക്കെതിരെ രോഷാകുലരായി. വടക്കേക്കര സിഐ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള പോലിസാണ് കേസന്വേഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss