|    Jan 18 Wed, 2017 9:49 pm
FLASH NEWS

ഗോഡ്‌സേമാരെ സൃഷ്ടിക്കുന്ന ആശയത്തിന്റെ പേരാണ് ആര്‍എസ്എസ്: സധൈര്യം വി ടി ബല്‍റാം

Published : 24th August 2016 | Posted By: Navas Ali kn

VT-BALRAM

മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനയില്‍ നിന്നും കോടതിയില്‍ മലക്കം മറിഞ്ഞ രാഹുല്‍ ഗാന്ധിയെ തിരുത്തിയും ആര്‍എസ്എസിനെ കൃത്യമായി നിര്‍വ്വചിച്ചും യുവകോണ്‍ഗ്രസ് എം.എല്‍.എ. വി ടി ബല്‍റാം. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍എസ്എസ് എന്നത് ഒരു സംഘടനയല്ല, ഒരു മനോഭാവമാണ് എന്നാണ് പറയുന്നത്. ‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസാണ്, ആര്‍എസ്എസ് തന്നേയാണ്’. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ‘ആര്‍എസ്എസ് എന്നത്  ഇന്ത്യ എന്ന ആശയത്തിന്റെ വികൃത വീക്ഷണമാണ്. ആ നിലക്ക്, ഗാന്ധിയെ കൊന്നത് ആര്‍എസ്എസാണ്, ആര്‍എസ്എസ് തന്നെയാണ്. ഒരു ഗോഡ്‌സേയെയല്ല, ആയിരക്കണക്കിന് ഗോഡ്‌സേമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശയത്തിന്റെ പേരാണ് ആര്‍എസ്എസ് എന്നും ബല്‍റാം ഫേസ്ബുക്കില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 799 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക