|    Mar 23 Thu, 2017 11:39 pm
FLASH NEWS

ഗാന്ധിവധത്തില്‍ പങ്കില്ലെന്ന ആര്‍എസ്എസ് വാദത്തിന് ഗോഡ്‌സെയുടെ കുടുംബത്തില്‍ നിന്ന് മറുപടി

Published : 8th September 2016 | Posted By: Navas Ali kn

pookalam

രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയെ വെടിവച്ച് കൊന്നതിന് തൂക്കിലേറ്റപ്പെട്ട നാഥുറാം ഗോഡ്‌സെ മരിക്കുന്നതുവരെ ആര്‍എസ്എസില്‍  പ്രര്‍ത്തിച്ചിരു ന്നുവെന്ന് കുടുബാംഗം. ഗോഡ്‌സെയെ ആര്‍എസ്എസില്‍നിന്ന് പുറത്താക്കുകയോ അദ്ദേഹം സംഘം വിടുകയോ ചെയ്തിരുന്നില്ലെന്നും ബന്ധുവായ സത്യാകി സവര്‍ക്കര്‍ വ്യക്തമാക്കി. ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയുടെ മകള്‍ ഹിമാനി സവര്‍ക്കറുടെ മകനാണ് സത്യാകി. ഗോഡ്‌സെ ആര്‍എസ്എസ് വിട്ടിരുന്നുവെന്നും അതിനാല്‍ ഗാന്ധിവധത്തില്‍ സംഘടനയ്ക്ക് ബന്ധമില്ലെന്നുമാണ് ആര്‍എസ്എസ് വാദിക്കുന്നത്. ഇതിനു മറുപടിയായാണ്, മരിക്കുംവരെ ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നു വെന്ന ബന്ധുവിന്റെ വെളിപ്പെടുത്തല്‍. 1932ലാണ് ഗോഡ്‌സെ ആര്‍എസ്എസില്‍ അംഗമായത്. മരിക്കുംവരെ അദ്ദേഹം ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു. ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നു എന്ന കാര്യം സംഘടന മറച്ചുവയ്ക്കുന്നത് തങ്ങളെ ഞെട്ടിച്ചുവെന്നും സത്യാകി പറഞ്ഞു.
നാഥുറാം ഗോഡ്‌സെയും സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും ജയിലില്‍ നിന്നെഴുതിയ കത്തുകള്‍ കുടുംബം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഗോഡ്‌സെ ആര്‍എസ്എസ് വിട്ടിട്ടില്ലെന്നതാണ് അദ്ദഹം ജയിലില്‍നിന്ന് എഴുതിയ കത്തുകള്‍ സൂചിപ്പിക്കുന്നതെന്നും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സത്യാകി ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗോപാല്‍, നാഥുറാം, ദത്താത്രേയ എന്നീ മൂന്നു ഗോഡ്‌സേ സഹോദരങ്ങളും ആര്‍എസ്എസ് ആണെന്നും സംഘടന വിട്ടിരുന്നില്ലെന്നും ഗോപാല്‍ ഗോഡ്‌സെ 1994ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

(Visited 372 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക