|    Apr 27 Fri, 2018 1:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോഡ്‌സെ ഡോര്‍ട്മുണ്ടിലേക്ക് തിരിച്ചെത്തുന്നു

Published : 22nd July 2016 | Posted By: SMR

ബര്‍ലിന്‍: ജര്‍മനിയുടെ ലോകകപ്പ് വിജയശില്‍പി മരിയോ ഗോഡ്‌സെ ബൊറൂസിയ ഡോര്‍ട്മുണ്ടിലേക്ക് തിരിച്ചെത്തുന്നു. ബയേണ്‍ മ്യൂണിച്ചില്‍ നിന്നുമാണ് ജര്‍മനിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഡോര്‍ട്മുണ്ടിനൊപ്പം ചേരുന്നത്.
താരത്തിന്റെ ട്രാന്‍സ്ഫര്‍ ഇരു ക്ലബ്ബുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 2009 മുതല്‍ ഡോര്‍ട്മുണ്ടിനു വേണ്ടി കളിച്ച താരം ടീമിലെ അഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2013ലാണ് ബയേണ്‍ മ്യൂണിച്ചില്‍ ചേരുന്നത്. 73 കളികളില്‍ നിന്നായി 22 ഗോളുകളാണ് മ്യൂണിച്ചിനു വേണ്ടി താരം സ്വന്തമാക്കിയത്. 2020 വരെയുളള കരാറിലാണ് താരം ക്ലബ്ബിലെത്തുന്നതെന്ന് ഡോര്‍ട്മുണ്ട് അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss