|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗോഡ്‌സെയെ വീരബലിദാനിയാക്കി പോസ്റ്റര്‍ പ്രചാരണം

Published : 16th November 2018 | Posted By: kasim kzm

പന്തളം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന തീവ്രഹിന്ദുത്വവാദിയായ നഥുറാം വിനായക് ഗോഡ്‌സെയെ വീരബലിദാനിയാക്കി ചിത്രീകരിച്ച് പോസ്റ്റര്‍ പ്രചാരണം. ഇതിനെതിരേ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധം അലയടിക്കുകയാണ്. പന്തളം നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ അഖില ഭാരത് ഹിന്ദു മഹാസഭയാണു പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ഗോഡ്‌സെയെ മഹാത്മാവായി ചിത്രീകരിച്ചാണ് ഇവര്‍ ഇന്നലെ ഗോഡ്‌സെ ബലിദാനദിനം ആചരിച്ചത്.
ലോകരാഷ്ട്രങ്ങളും ഇന്ത്യക്കാരും ഏറെ ആദരിക്കുന്ന ഗാന്ധിജിയെ വെടിവെച്ചുകൊന്ന സംഘപരിവാര പ്രവര്‍ത്തകനായ ഗോഡ്‌സെയെ മഹാത്മാവാക്കി ചിത്രീകരിച്ച് വീരബലിദാനി ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത അഖില ഭാരത് ഹിന്ദു മഹാസഭയ്‌ക്കെതിരേ കേസെടുത്ത് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പോലിസും സര്‍ക്കാരും തയ്യാറാവണമെന്ന ആഹ്വാനവുമായി നിരവധി പേര്‍ നവമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച ഗോഡ്‌സെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ഹിന്ദു മഹാസഭയുടെയും പ്രവര്‍ത്തകനായിരുന്നു. പിന്നീട് 1940കളില്‍ ഹിന്ദുരാഷ്ട്ര ദള്‍ എന്ന ഭീകരവാദ പ്രസ്ഥാനത്തിനു ഗോഡ്‌സെ രൂപംനല്‍കി. പന്തളം ജങ്ഷനിലെ എസ്എന്‍ ബേക്കറിക്ക് സമീപവും പൂഴിക്കാട് ക്ഷേത്രപരിസരങ്ങളിലും ബിജെപി കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളിലുമാണ് ഏറെയും പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss