|    Oct 18 Wed, 2017 4:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗോഡ്ഫാദര്‍ പരാമര്‍ശം: ബിജിമോള്‍ക്ക് നോട്ടീസ്

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: ഗോഡ്ഫാദര്‍ പരാമര്‍ശം നടത്തിയ ഇ എസ് ബിജിമോള്‍ എംഎല്‍എയ്ക്ക് സിപിഐയുടെ കാരണംകാണിക്കല്‍ നോട്ടീസ്. തുടര്‍നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് ബിജിമോള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു, മന്ത്രിയാവാത്തത് ഗോഡ്ഫാദര്‍മാരില്ലാത്തതു കൊണ്ടാണെന്ന് ബിജിമോള്‍ പ്രതികരിച്ചത്. തന്റെ വാക്കുകള്‍ ലേഖകന്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നും ബോധപൂര്‍വമല്ല താന്‍ പരാമര്‍ശം നടത്തിയതെന്നുമായിരുന്നു ബിജിമോള്‍ വിശദീകരണം നല്‍കിയത്. അനൗപചാരികമായി താന്‍ ലേഖകനോടു സംസാരിച്ച വിഷയമാണിതെന്നും പ്രസിദ്ധീകരിക്കുമെന്നു കരുതിയില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ബിജിമോള്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടാണ് കൗണ്‍സില്‍ യോഗം സ്വീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക