|    Mar 26 Sun, 2017 2:44 pm
FLASH NEWS

ഗെറ്റാഫെക്കെതിരേ അഞ്ചടിച്ച് റയല്‍

Published : 17th April 2016 | Posted By: SMR

മാഡ്രിഡ്/ലണ്ടന്‍: രണ്ടാഴ്ചയോളമായി മിന്നുന്ന ഫോമിലാണ് സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ്. ചാംപ്യന്‍സ് ലീഗില്‍ അവിസ്മരണീയ തിരിച്ചുവരവിലൂടെ സെമിയിലെത്തിയ റയല്‍ ഇന്നലെ നടന്ന സ്പാനിഷ് ലീഗിലും ഗോളടി മികവ് കൊണ്ടുള്ള വിജയം തുടര്‍ന്നു. ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ഗെറ്റാഫെയെയാണ് 1-5ന് റയല്‍ മുക്കിയത്.
റയലിനു വേണ്ടി കരീം ബെന്‍സെമ (29ാം മിനിറ്റ്), ഇസ്‌കോ (40), ഗരെത് ബേല്‍ (50), ജെയിംസ് റോഡ്രിഗസ് (88) എന്നിവര്‍ നിശ്ചിത സമയത്തും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അധികസമയത്തും ലക്ഷ്യം കണ്ടു.
ജയത്തോടെ അത്‌ലറ്റികോ മാഡ്രിഡിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും റയലിനായി. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് റയലിനുള്ളത്.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റന്‍വില്ലയെ തോല്‍പ്പിച്ചു.
32ാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ സണ്ടര്‍ലാന്റ് 3-0ന് നോര്‍വിച്ചിനെ പരാജയപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക