|    Jul 23 Mon, 2018 11:05 pm
FLASH NEWS
Home   >  Kerala   >  

ഗെയില്‍ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കാനം

Published : 3rd November 2017 | Posted By: shins

കൊച്ചി: ഗെയില്‍ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം അടിച്ചമര്‍ത്തുകയല്ല, ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗെയില്‍ പദ്ധതിക്കല്ല, മറിച്ച് അതിന്റെ പ്രായോഗിക വശങ്ങളിലാണ് പ്രശ്‌നങ്ങളുള്ളത്. മുക്കത്തെ സംഭവം സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാവും. ഇതുസംബന്ധിച്ച് റിപോര്‍ട്ട് പരിശോധിച്ചു വരികയാണെന്നും കാനം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss