|    Nov 23 Thu, 2017 10:28 pm
FLASH NEWS
Home   >  Kerala   >  

ഗെയില്‍: സമരക്കാര്‍ തയ്യാറാണെങ്കില്‍ വീണ്ടും ചര്‍ച്ചക്ക് ഒരുക്കം- എ സി മൊയ്തീന്‍

Published : 13th November 2017 | Posted By: G.A.G

മലപ്പുറം : ഗെയിലിനെതിരെ സമരം ചെയ്യുന്നവര്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ഒരുക്കമാണെങ്കില്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മലപ്പുറത്ത്  പൊതു ചടങ്ങിനിടെ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരും ഗെയിലും തയ്യാറാണെങ്കില്‍ നഷ്ടപരിഹാരം ഇനിയും വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സമില്ല. അതേസമയം സമരക്കാര്‍ക്കെതിരെയുള്ള പോലിസ് നടപടിയെ മന്ത്രി ന്യായീകരിച്ചു.  വികസനത്തിന് തടസ്സം നില്‍ക്കുന്ന ചിലരാണ് അക്രമത്തിന് പിന്നില്‍.  പോലിസ് ആരുടേയും മുഖം നോക്കിയല്ല നടപടിയെടുക്കുന്നത്.  മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക